Friday, August 27, 2010
സായിബാബയുടെ അത്ഭുതം
പിറ്റേന്ന് തൂണിനു സമീപമിരുന്നെങ്കിലും ബാബ വിളിച്ചില്ല. വീണ്ടും സഹായിയെ കാണുന്നു. അയാള്‍ കുറച്ച് കൂടികുശലപ്രശ്നം നടത്തുന്നു. നാളെ എന്തായാലും വിളിക്കും എന്ന് ഉറപ്പുകൊടുക്കുന്നു.
പിറ്റേന്ന് സായി ബാബ വരുന്നു...അതിലൊരാളെ വിളിക്കുന്നു...അയാളെ സംബന്ധിച്ച കാര്യങ്ങള്‍ മുഴുവന്‍കൃത്യമായി പറയുന്നു. കുറച്ച് കഴിഞ്ഞ് മറ്റെയാളെ വിളിക്കുന്നു. അയാളുടേയും കാര്യങ്ങള്‍പറയുന്നു..കൃത്യമായിത്തന്നെ...
ഒറ്റ കുഴപ്പമേയുള്ളൂ....
സഹായിയോട് പറഞ്ഞു കൊടുത്തപോലെ ഒരാളെ വിളിച്ച് സായി ബാബ പറഞ്ഞത് മറ്റെയാളുടെകാര്യങ്ങളായിരുന്നു. രണ്ടാമനെ വിളിച്ച് പറഞ്ഞത് ആദ്യത്തെ ആളുടെ കാര്യങ്ങളും!!
കാല്‍പന്തു കളിയുടെ പ്രത്യയ ശാസ്ത്രം
ചൊവ്വാദോഷം
നമ്മുടെ കുരുന്നുകള്‍ ആദ്യം പഠിക്കേണ്ടത് അന്ധവിശ്വാസമെന്ന വിഷയത്തിലെ പാഠങ്ങളാണോ? ആണെന്നാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തോന്നുംപടി നടത്തുന്ന മത, സമുദായ സ്ഥാപനങ്ങളുടെ മേലാവികളുടെ തീരുമാനം. അങ്ങനെയെങ്കില്‍ ആ പാഠപുസ്തകത്തിലെ ഒന്നാംപാഠം ചൊവ്വാദോഷവും രണ്ടാംപാഠം രാഹുകാലവുമൊക്കെയായിരിക്കും. ജ്യോതിഷികള്‍ നമ്മുടെ ജീവിതങ്ങളെ വാഴാന്‍ ഉള്ള അരങ്ങൊരുക്കിയ മാദ്ധ്യമരാജാക്കന്മാരായ വാരികകള്‍ക്കും ചാനലുകള്‍ക്കും ഈ സമൂഹത്തെ ഇങ്ങനെയൊരു വിപര്യയത്തില്‍ കൊണ്ടെത്തിച്ചതില്‍ അഭിമാനിക്കാം.
ജൂണ്‍ ഒന്നാംതീയതി, സ്കൂളുകള്‍ തുറക്കുകയാണ്. എന്നാല്‍, ഇത്തവണ ജൂണ്‍ ഒന്ന് ചൊവ്വാഴ്ചയാണ്. ചൊവ്വാഴ്ചയെ അശുഭകരമായി കാണുന്ന ജ്യോതിഷാടിസ്ഥിതമായ അന്ധവിശ്വാസികള്‍ക്ക് അക്കാര്യത്തില്‍ താല്പര്യമില്ല. അതിനാല്‍ മിക്ക മാനേജ്മെന്റ് സ്കൂളുകളും വിദ്യാരംഭവും അധ്യയനവര്‍ഷാരംഭവും ജൂണ്‍ ഒന്നില്‍നിന്ന് രണ്ടിലേക്കു മാറ്റിയിരിക്കുകയാണ്, തന്നിഷ്ടപ്രകാരം.
സര്‍ക്കാര്‍തലത്തിലും ഈ പ്രശ്നം ചര്‍ച്ച ചെയ്യപ്പെട്ടെന്നാണു ശ്രുതി. എന്നാല്‍, ഒരു ഇടതുപക്ഷസര്‍ക്കാരും ഇടതുപക്ഷ വിദ്യാഭ്യാസമന്ത്രിയും ഭരിക്കുന്ന സമയത്ത് അത്തരം ചൊവ്വാദോഷപ്പേടിയും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നത് ഉചിതമല്ല എന്ന തീരുമാനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളുകള്‍ ജൂണ്‍ ഒന്ന് ചൊവ്വാഴ്ചമുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കുവാനും പ്രവേശനോത്സവമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നടത്താനും തീരുമാനിക്കുകയായിരുന്നു.
പക്ഷേ, സര്‍ക്കാര്‍ സ്കൂളുകള്‍ വേണമെങ്കില്‍ തുറന്നുകൊള്ളട്ടെ, ഞങ്ങള്‍ ചൊവ്വയെ പിന്നിട്ട് ബുധനേ തുടക്കം കുറിക്കുന്നുള്ളൂ എന്നു് മാനേജ്മെന്‍റുകള്‍ തീരുമാനിക്കുകയായിരുന്നു.
ഏതായാലും കുരുന്നുമനസ്സില്‍ത്തന്നെ അന്ധവിശ്വാസത്തിന്റെ അബദ്ധധാരണകള്‍ പാകുന്ന ഈ തീരുമാനത്തിനെതിരെ വേണ്ട ബലമുപയോഗിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അല്ലെങ്കിലും സര്‍ക്കാരിനെ പഴിച്ചിട്ടെന്തു കാര്യം? പതിമ്മൂന്നാം നമ്പര്‍ മുറി കോടതിക്കു വേണ്ട എന്നു തീരുമാനിച്ച ഒരു നീതിന്യായ വ്യവസ്ഥയാണല്ലോ ഇവിടുള്ളത്.
ഏതായാലും ചൊവ്വാഴ്ച തന്നെ സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ നടപടി ശ്രദ്ധേയമാണെന്നത് പറയാതെ വയ്യ.
ആരാണ് യുക്തിവാദി?
യുക്തിവാദി
സത്യവാദിയാണ്
കാരണം
യുക്തി എപ്പോഴും
സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
യുക്തിയുടെ ബലമില്ലെങ്കില്‍
സത്യം അസത്യമാകും
അതുകൊണ്ട് സത്യം നിലനില്‍ക്കുന്നു
അസത്യം കള്ളമാണെന്നതുകൊണ്ട്
നിലനില്‍പ്പില്ല
നിലനില്‍പ്പില്ലാത്തതൊന്നും സത്യമല്ല
യുക്തിവാദി സത്യവാദിയാവുന്നത് അതുകൊണ്ടാണ്
യുക്തിവിചാരം മാസിക യില്‍ നിന്നും 2010 മാര്‍ച്ച്
മകരവിളക്കും മകരജ്യോതിയും
മകരജ്യോതി കത്തിക്കുന്നിടത്ത് പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുക്തിവാദിസംഘം ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിരുന്നു.
ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ വിധി യുക്തിവാദികള്‍ക്ക് അനുകൂലമായിരിക്കും എന്ന് വ്യക്തമായപ്പോഴാണ് പുതിയ ഏറ്റു പറച്ചിലുകളുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. അടുത്ത മകരവിളക്കിന് ടി.വി. ചാനലുകാരുമായ് പോലീസ് സംരക്ഷയില്‍ ചെന്ന് മകരവിളക്ക് മനുഷ്യര്‍ തന്നെ കത്തിക്കുന്നതാണ് എന്ന് തെളിയുന്പോള്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുവാനുള്ള ഒരു ആസൂത്രിത ശ്രമം മാത്രമാണ് വിവിധ വിശ്വാസ കോണുകളില്‍ നിന്നുള്ള ഈ ഏറ്റു പറച്ചില്‍.മകരവിളക്കും മകരജ്യോതിയും രണ്ടും രണ്ടാണത്രേ... മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണെന്നും മകരജ്യോതി നക്ഷത്രമാണെന്നും ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നു.